വെള്ളത്തിലൂടെ കൊണ്ട് പോകാന്‍ ഇത് തോണിയല്ല; വെള്ളക്കെട്ടിലൂടെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന മഹീന്ദ്രയെ ട്വീറ്റ് ചെയ്ത വാഹന ഉടമയ്ക്ക് ആനന്ദ് മഹീന്ദ്രയുടെ സൂപ്പര്‍ മറുപടി

maheendra,auto,anand maheendra

മുംബൈയില്‍ തുടരുന്ന കനത്ത മഴയില്‍ വാഹനങ്ങള്‍ പോകുന്നത് വെള്ളത്തിലൂടെയാണ്. വെള്ളപ്പൊക്കത്തില്‍ സാഹസികമായി നീങ്ങുന്ന മഹീന്ദ്ര എസ്‌യുവിയുടെ ചിത്രം പങ്കുവെച്ച വാഹനത്തിന്റെ ഉടമയ്ക്ക് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയുടെ സൂപ്പര്‍ മറുപടി. കനത്ത മഴയില്‍ വെള്ളത്തിനടിയിലായ പ്രദേശത്തു കൂടി കടന്നുപോകുന്ന മഹീന്ദ്ര TUV300  യുടെ ചിത്രങ്ങള്‍ ഉടമ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.

വാഹന ഉടമയും സുഹൃത്തുക്കളും വാഹനം ഓടിച്ചിരുന്നത് നാലടി താഴ്ചയുള്ള വെള്ളക്കെട്ടിലൂടെ. മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന മഹീന്ദ്രയെ ട്വീറ്റില്‍ അഭിനന്ദിക്കാനും ഉടമ മറന്നില്ല. കുറിപ്പില്‍ ആനന്ദ് മഹീന്ദ്രയെ ടാഗും ചെയ്തിരുന്നു. ഉടമയുടെ ട്വീറ്റിന് തൊട്ടുപിന്നാലെ മഹീന്ദ്രതലവന്‍ മറുപടിയുമായി വന്നു.


തങ്ങളുടെ ചെറു എസ്യുവിയെ തോണിയാക്കി മാറ്റരുതെന്നു ട്വീറ്റില്‍ മഹീന്ദ്ര സരസമായി കുറിച്ചു. TUV300 - നെ പറ്റിയുള്ള അഭിപ്രായത്തില്‍ സന്തുഷ്ടനാണെങ്കിലും ഇത്തരത്തിലൊരു ഭാഗ്യപരീക്ഷണത്തിന് ഇനി മുതിരരുതെന്നു ആനന്ദ് മഹീന്ദ്ര ഉടമയോട് ആവശ്യപ്പെട്ടു.


വെള്ളപ്പൊക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പരമാവധി വാഹനവുമായി റോഡില്‍ ഇറങ്ങാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ഉത്തമം. വെള്ളക്കെട്ടിലൂടെ വാഹനം നീങ്ങുമ്പോല്‍ എയര്‍ ഇന്‍ടെയ്ക്കില്‍ വെള്ളം കയറി എഞ്ചിന്‍ നിശ്ചലമാകാനുള്ള സാധ്യത കൂടുതലാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)