കുമ്പളങ്ങി നൈറ്റ്‌സിന്റെ ചിത്രീകരണം ആരംഭിച്ചു; ഷെയ്ന്‍ നിഗവും ഫഹദ് ഫാസില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം

new movie ,shane nigam,fahad fasil,sreenath bhasi,kumbalangi night,nasriya,shyam pushkar,dileesh pothen

ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മധു സി നാരായണനാണ് 'കുമ്പളങ്ങി നൈറ്റ്‌സ് ഒരുക്കുന്നത്.

ഫഹദ് ഫാസിലില്‍ ഒരു പ്രധാനവേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ഫഹദിനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്നുണ്ട്.

ശ്യാം പുഷ്‌ക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷൈജു ഖാലിദാണ്. സൈജു ശ്രീധരന്‍ ചിത്രത്തിന്റെ എഡിറ്റിംഗ്
നിര്‍വഹിക്കും.

ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും വര്‍ക്കിംഗ് ക്ലാസ് ഹീറോ ചേര്‍ന്ന് തീയറ്ററുകളില്‍ എത്തിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയാണ് 'വര്‍ക്കിങ്ങ് ക്ലാസ് ഹീറോ'.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)