ആറ് ഉഗ്ര വിഷപ്പാമ്പുകളുമായി ചങ്ങാത്തം; കാജോളിന്റെ കൂട്ടുകാരെ കണ്ട് ഞെട്ടിത്തരിച്ച് സൈബര്‍ ലോകം; കൂട്ടുകാര്‍ക്ക് വേണ്ടി സ്‌കൂള്‍ ജീവിതം വേണ്ടെന്ന് വെച്ച പെണ്‍കുട്ടിയുടെ കഥ;

india,snake,kajol,girl

കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട പാമ്പ് നിങ്ങളുടെ അടുത്ത്... എന്താ കള്‍ക്കുമ്പോഴേ പേടി തോന്നുന്നുണ്ടോ.. എന്നാല്‍ ഒന്നല്ല അത്തരത്തിലുള്ള ആറ് പാമ്പുകളാണ് ദാ ഈ 8 വയസുകാരിയുടെ ഉറ്റ തോഴന്മാര്‍. കജോള്‍ എന്ന ഖടമ്പൂര്‍ സ്വദേശി പെണ്‍കുട്ടിയും അവളുടെ കളിക്കൂട്ടുകാരുമാണ് ഇന്ന് സൈബര്‍ ലോകത്തെ താരങ്ങള്‍.

അവളുടെ സമപ്രായക്കാര്‍ രാവിലെ ബാഗും തൂക്കി സ്‌കൂളില്‍ പോകുമ്പോള്‍ ഈ കൊച്ചുമിടുക്കി തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരിക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. എഴുന്നേറ്റാലുടന്‍ അവള്‍ ആദ്യം ചെയ്യുന്നത് തന്റെ പ്രിയപ്പെട്ട പാമ്പുകള്‍ക്ക് ആഹാരം കൊടുക്കലാണ്. പാമ്പുകളെ വിട്ടുപിരിയാന്‍ കഴിയാത്തതിനാലാണ് അവള്‍ വിദ്യാഭ്യാസം പേലും വേണ്ടാഎന്ന് വെച്ചത്.

പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു. എന്നാല്‍ പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ കറക്കം അവളുടെ അമ്മയ്ക്ക് അത്ര ഇഷമല്ല. പാമ്പുകള്‍ക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും അവളുടെ പിതാവും സാക്ഷ്യപ്പെടുത്തുന്നു. കജോളിന് രണ്ടു സഹോദരന്മാരും, ആറു സഹോദരികളുമുണ്ട്.

കുട്ടിയുടേയും കൂട്ടുകാരുടേയും രസകരമായ വിഡിയോ കാണാം;

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)