പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായി കൊച്ചിയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം

  international ,foodball ,match ,  kerala, flood relif

 

കൊച്ചി: കൊച്ചിയില്‍ പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായി അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം വരുന്നു. ഇന്ത്യയും മറ്റൊരു രാജ്യവുമായിട്ടാകും മത്സരം. തിരുവനന്തപുരത്ത് ഒരു ക്രിക്കറ്റ് മത്സരവും ധനശേഖരണത്തിനായി സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെഎംഐ മേത്തര്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം നടത്താനായി സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. കെഎഫ്എ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം അന്താരാഷ്ട്ര മത്സരത്തിനായി ഇന്ത്യ മൂന്ന് രാജ്യങ്ങളെ സമീപിച്ചിട്ടുണ്ട്. ബെല്‍ജിയം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. മത്സരം ഡിസംബറിന് മുമ്പു തന്നെ സംഘടിപ്പിക്കും.

ഇതിനുള്ള ചര്‍ച്ചകള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കെഎഫ്എ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2018 സീസണ്‍ കാമ്പയിന്‍ ലോഞ്ച് ചടങ്ങിനെത്തിയപ്പോഴാണ.്

അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യക്കെതിരെ മത്സരിക്കുന്ന രാജ്യവും തീയതിയും പിന്നീടേ തീരുമാനിക്കൂ. ഐഎസ്എല്‍ നടക്കുന്ന സമയമാണെങ്കില്‍ പോലും മത്സര തീയതികള്‍ മാറ്റിവെച്ച് അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കും. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി സംസാരിച്ചിട്ടുണ്ട്. ഇനി റിലയന്‍സിനെയും ഇതുസംബന്ധിച്ച് ബന്ധപ്പെടാനുണ്ടെന്നും മേത്തര്‍ വ്യക്തമാക്കി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)