പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങള്‍ ..? എന്നാല്‍ ഇത് കഴിച്ചാലുള്ള 5 ഗുണങ്ങള്‍ അറിയാം

health ,benefit,pineapple

 

ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ് പൈനാപ്പിള്‍. നമ്മുടെ നാട്ടില്‍ കൈതച്ചക്ക എന്ന പേരില്‍ അറിയപ്പെടുന്ന പൈനാപ്പിള്‍, ജ്യൂസ് പ്രേമികളുടെ ഇഷ്ട വിഭവമാണ്. പൈനാപ്പിള്‍ ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഇവിടെയിതാ, പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന 5 ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


*പൈനാപ്പിളിള്‍ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാന്‍ ഇത് സഹായിക്കും.

*പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദഹനം ശരിയായി നടക്കാന്‍ പൈനാപ്പിള്‍ വെള്ളം സഹായിക്കും.

*പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ സഹായിക്കും.

*പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റാന്‍ സഹായിക്കും.

*പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ ഉത്തമമായ ആഹാരമാണ്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)