നേപ്പാളിന് ആശ്വാസമായി ചൈന തുറമുഖങ്ങള്‍ തുറന്നു

China Ports,Nepal

 

കാഠ്മണ്ഡു: വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ നേപ്പാള്‍-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ചരക്ക് കൈമാറ്റത്തിനായി തങ്ങളുടെ നാല് തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ചൈന തീരുമാനമെടുത്തത്.

കരാര്‍ പ്രകാരം ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സന്‍, ലിയാന്‍യുന്‍ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി നേപ്പാളിന് ഇറക്കുമതിയും കയറ്റുമതിയും നടത്താം ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് ഈ തീരുമാനത്തോടെ അന്ത്യമായി.

ഇന്ത്യയുടെ രണ്ട് തുറമുഖങ്ങള്‍ക്ക് പുറമെ ചൈനയുടെ തുറമുഖങ്ങളിലേക്കും പ്രവേശനം ലഭിച്ചത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്നും ഇത് നടപ്പാകുന്നതോടെ നേപ്പാളിലേക്കുള്ള ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാകുമെന്നും ഇത് സമയവും പണവും ലാഭിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും
നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ രബി ശങ്കര്‍ സിഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇപ്പോള്‍ വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴിയാണ് നേപ്പാളിന്റെ ഭൂരിഭാഗം ചരക്ക് ഗതാഗതവും നടക്കുന്നത്. ഇത് നേപ്പാളിലേക്ക് എത്താന്‍ ഒരുപാട് കാലതാമസം വരുന്നുണ്ട്.അതേസമയം ചൈനീസ് അതിര്‍ത്തിയിലേക്കും തിരിച്ചും മതിയായ റോഡുകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തത് ചൈനീസ് തുറമുഖങ്ങള്‍ വഴിയുള്ള ഗതാഗതത്തിന് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)