ഡ്രൈവറില്ലാതെ ബൈക്കുകളെ അവതരിപ്പിച്ച് ബിഎംഡബ്ലൂ; മാറ്റിക്കുറിച്ചത് ഇരുചക്ര വാഹനങ്ങളുടെ തലവര

BMW,NEW BIKE,DRIVELESS

ജര്‍മനി: വീട്ടില്‍ ബൈക്ക് ഉണ്ടായിട്ടും ഓടിക്കാന്‍ അറിയാത്തതിനാല്‍ യാത്ര പോകാന്‍ കഴിയാതിരുന്നിട്ടുണ്ടോ? ദീര്‍ഘ ദൂരയാത്രകളില്‍ മാറി ഓടിക്കാന്‍ ഒരാളുണ്ടെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ ഇതൊന്നും ഇനി പ്രശ്‌നമെയല്ല. ഇതിനെല്ലാം പരിഹാരമായി ഡ്രൈവറില്ല ബൈക്കുകളെ അവതരിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്ലു.

ഗോസ്റ്റ് റൈഡര്‍ എന്ന പേര് നല്‍കിയിരിക്കുന്ന ഡ്രൈവറില്ലാ ബൈക്ക് ഇരുചക്ര വാഹന സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ നിര്‍വ്വചനമാണ് കുറിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനമാക്കിയാണ് 'കണക്റ്റഡ്‌റൈഡ്' സെല്‍ഫ് ഡ്രൈവിംഗ് കണ്‍സെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് വഴി ഒട്ടോണമസ് സാങ്കേതിക വിദ്യ ബൈക്കുകളിളും സാധ്യമാണെന്ന് ബിഎംഡബ്ലൂ തെളിയിച്ചിരിക്കയാണ്.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)