സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഓട്ടോയുടെ പകരക്കാരന്‍ ബജാജ് ക്വാഡ്രിസൈക്കിള്‍ക്യൂട്ട് ഇന്ത്യയിലേക്കും വിപണി തുറക്കുന്നു

BAJAJ,AUTO,INDIA

പ്രതിസന്ധികള്‍ക്കൊടുവില്‍ ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് ഇന്ത്യന്‍ വിപണിയിലെത്തുന്നു. അടുത്ത 36 മാസത്തിനുള്ളില്‍ ക്യൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്യൂട്ട് സുരക്ഷകാരണങ്ങളാല്‍ തള്ളപ്പെട്ടിരുന്നു. എന്നാല്‍ അത്തരം കാരണങ്ങളെ പിന്തള്ളിയാണ് ക്യൂട്ട് മാതൃരാജ്യത്ത് അരങ്ങേറ്റത്തിനൊരുങ്ങുന്നത്.  ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും മറ്റും അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ക്യൂട്ട് ഉടന്‍ നിരത്തിലെത്തും.

Image result for BAJAJ QUTE

കാഴ്ചയില്‍ കാറിനോട് സാമ്യമുണ്ടെങ്കിലും ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരമായി എത്തുന്ന ഫോര്‍വീലര്‍ വാഹനത്തിന്റെ പട്ടികയിലാണ് കുഞ്ഞന്‍ ക്യൂട്ടിന്റെ സ്ഥാനം. നാലുപേര്‍ക്ക് യാത്രചെയ്യാന്‍ ഈ വാഹനത്തില്‍ കഴിയും. ഇന്ത്യന്‍ നിരത്തില്‍ ഇതുവരെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും റഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, പോളണ്ട്, തുര്‍ക്കി തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് നിലവില്‍ ക്യൂട്ടിനെ ബജാജ് ഓട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്.

Image result for BAJAJ QUTE

ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒന്നര ലക്ഷം രൂപയ്ക്കുള്ളിലാകും വില.

216 സിസി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 13 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. 36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 2752 എംഎം ആണ് വാഹനത്തിന്റെ ആകെ നീളം. 1312 എംഎം വീതിയും 1652 എംഎം ഉയരവും 1925 എംഎം വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)