ചിരിക്കാനും ചിന്തിക്കാനും ആമീര്‍ഖാന്റെ സര്‍പ്രൈസ് ഹിറ്റ് ത്രീ ഇഡിയറ്റ്‌സ് വീണ്ടും വരുന്നു

aamirkhan,hindi,movie

ആമിര്‍ ഖാന്‍ നായകനായ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് 2009ല്‍ തീയേറ്ററുകളിലെത്തിയ ത്രീ ഇഡിയറ്റ്‌സ്. ബോമന്‍ ഇറാനി, ആമിര്‍ ഖാന്‍, മാധവന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു.

പൊട്ടിച്ചിരിപ്പിക്കാനും അതിലുപരി ചിന്തിക്കാനും പ്രേക്ഷകരെ പഠിപ്പിച്ച സിനിമയ്ണ് ത്രീ ഇഡിയറ്റ്‌സ്. രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയതായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി അറിയിച്ചു. അഭിജാതുമായി ചേര്‍ന്ന് ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണെന്നും മുന്‍ ചിത്രത്തെക്കാള്‍ രണ്ടാം ഭാഗം മികച്ചു നില്‍ക്കണമെന്ന നിര്‍ബന്ധമുണ്ടെന്നും രാജ്കുമാര്‍ ഹിരാനി അറിയിച്ചു.

നിലവില്‍ രണ്‍ബീര്‍ കപൂറിനെ നായകനാക്കി സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജുവിന്റെ തിരക്കുകളിലാണ് രാജ് കുമാര്‍. സഞ്ജുവിന്റെ റിലീസിനു ശേഷം മുന്നാ ഭായ് ത്രീയുടെ വര്‍ക്കുകളിലേക്ക് സംവിധായകന്‍ കടക്കും. ഈ ചിത്രവും പൂര്‍ത്തീകരിച്ചിട്ടേ ത്രീ ഇഡിയറ്റ്‌സിലേക്ക് രാജ് കുമാര്‍ കടക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിലും ആമിര്‍ ഖാനും ബൊമാന്‍ ഇറാനിയും മാധവനും വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ഹിരാനിയുടെ ഉറപ്പില്‍ ത്രീ ഇഡിയറ്റ്‌സ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)