യുവതാരങ്ങളെ വഴിമാറൂ... 40ാം വയസില്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച് ചരിത്രമെഴുതി വസിം ജാഫര്‍!

Wasim Jaffar,India,Sports,Cricket

ഹൈദരാബാദ്: ക്രിക്കറ്റില്‍ അരങ്ങ് വാഴുന്ന യുവനിരയെ പിന്നിലാക്കാന്‍ 40-ാം വയസില്‍ ടീമിലിടം നേടി വീണ്ടും വസീം ജാഫര്‍. വിജയ് ഹസാര ട്രോഫിയില്‍ വിദര്‍ഭ ടീമിലാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ഇടംപിടിച്ചത്. ജാഫറിനെ ടീമില്‍ ഉള്‍പ്പെടുത്താനുളള തീരുമാനം ക്രിക്കറ്റ് ലോകത്തിന് 'സര്‍പ്രൈസായി'.

നേരത്തെ രഞ്ജി ട്രോഫിയില്‍ ജാഫര്‍ മുന്നില്‍ നിന്നും നയിച്ച് വിദര്‍ഭയെ ചാമ്പ്യന്‍മാരാക്കിയിരുന്നു. പ്രതിഫലമില്ലാതെയാണ് ജാഫര്‍ വിദര്‍ഭയ്ക്കായി കളിച്ചിരുന്നത്. ഇതോടെയാണ് ജാഫറിനെ വിജയ് ഹസാര ട്രോഫിയിലും ഉള്‍പ്പെടുത്താന്‍ ടീം അധികൃതര്‍ തീരുമാനിച്ചത്.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു നല്‍കാനും അവരെ സഹായിക്കാനുമാണ് ജാഫറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ വിശദീകരിച്ചു. ടീമില്‍ എല്ലാവരും ചെറുപ്പമാണ്. ജാഫറിന്റെ അനുഭവസമ്പത്ത് അവര്‍ക്കെല്ലാം സഹായമാകും. ഇപ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നാലുവര്‍ഷം മുമ്പാണ് ജാഫര്‍ അവസാനമായി ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. 2015-ല്‍ മുംബൈയില്‍ നിന്ന് വിദര്‍ഭയിലേക്ക് കൂടു മാറിയ ശേഷം ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ജാഫര്‍ കളിച്ചിട്ടുള്ളത്. ഇതോടെ ജാഫറിനെ ടീമിലെടുത്ത നടപടി ചോദ്യം ചെയ്ത് മുന്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ബംഗളൂരുവില്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ എട്ടു വരെയാണ് വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റ് നടക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)