രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

 increase,   hemoglobin ,in the blood

 

ഇന്ന് ഇന്ത്യയില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും സര്‍വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് രക്തക്കുറവ്.
അതിനാല്‍ രക്തത്തില്‍ ഇതിന്റെ സാധാരണ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യവുമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച കൂടുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

മാതളം
മാതളം അല്ലെങ്കില്‍ മാതളനാരകം കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേട്‌സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും.

ഇരുമ്പ് അടങ്ങിയ ഭക്ഷണം
ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍, ഇലകറികള്‍, ഇറച്ചി, മത്സ്യം!, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, ഡ്രൈ ഫുഡ്‌സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ സി കൂടിയവ
ഓറഞ്ച്, നാരിങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും.

ഈന്തപ്പഴം
ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്!തമാക്കുന്നത്.

ബീറ്റ് റൂട്ട്
ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്റെ അംശം ഉണ്ടെന്നതിനൊപ്പം ഉയര്‍ന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും ജൂസിന്റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് നിങ്ങളുടെ രക്തത്തില്‍ വര്‍ദ്ധിപ്പിക്കും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)