വസ്ത്രധാരണം ശരിയായില്ല, ടെലിവിഷന്‍ ചാനലിലെ അവതാരകയെ സസ്‌പെന്‍ഡ് ചെയ്തു

dress,not oky,channel,suspended,anchor

കുവൈറ്റ്; ലൈവ് ഷോ അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ഷോ അവതാരകയെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തു. കെടിവി 1 എന്ന ടെലിവിഷന്‍ ചാനലിലെ അമാല്‍ അല്‍ അവാധി എന്ന അവതാരകയെയാണ് കുവൈറ്റ് ടെലിവിഷന്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തത്. അവതാരകയുടെ വസ്ത്രധാരണം ശരിയായില്ലെന്ന പ്രേക്ഷക പ്രതികരണത്തെ തുടര്‍ന്നാണ് തീരുമാനം.

ഷോയില്‍ അണിയുന്ന വസ്ത്രങ്ങളുടെയും പരിപാടിയുടെ പിന്നാമ്പുറക്കാഴ്ചകളും ഫോട്ടോകളും പതിവായി തന്റെ ഇന്സ്റ്റഗ്രാംഅക്കൗണ്ടില്‍ അമല്‍ പോസ്റ്റ് ചെയ്യുക പതിവാണ്. അമാല്‍ സസ്‌പെന്‍ഡ് ചെയ്ത ദിവസത്തെ ഫോട്ടോയും ഇക്കൂട്ടത്തിലുണ്ട്. കണങ്കാല്‍ വരെ നീണ്ടുകിടക്കുന്ന വെളുത്ത വസ്ത്രമാണ് അമാല്‍ അണിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് റംസാന്‍ മാസത്തിന് അനുയോജ്യമായ വസ്ത്രധാരണമല്ലെന്നാണ് ഒരു വിഭാഗം ആളുകളുടെകുറ്റപ്പെടുത്തല്‍.

എന്നാല്‍ നിരന്തരമായ ശാസനകള്‍ക്കൊടുവിലാണ് അമലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത് എന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി നിഷേധാത്മകമായ ചില പ്രതികരണങ്ങള്‍ അവതാരക നടത്തിയെന്നും അതാണ് അവതാരകയെ പിരിച്ചുവിടാന്‍ കെടിവി അധികൃതരെ നിര്‍ബന്ധിതരാക്കിയതെന്നും അറബ് ടൈംസ് പറയുന്നു. ഷോ അവസാനിക്കാന്‍ രണ്ടുമിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇനി മുതല്‍ പരിപാടി അവതരിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചത്. തന്നെ പിരിട്ടുവിട്ടത് എന്തിനാണെന്ന കാര്യത്തില്‍ കുവൈറ്റ് മന്ത്രാലയം വിശദീകരണം നല്‍കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അമാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അമാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)