എയ്ഡ്‌സിനെക്കാള്‍ മാരകമായ ലൈംഗിക രോഗം: മുന്നറിയിപ്പുമായി ശാസ്ത്രലോകം

 Sexually ,transmitted ,disease , dangerous than hiv:

ലൈംഗികബന്ധത്തിലൂടെ പകരുന്ന ഏറ്റവും മാരകമായ രോഗമാണ് എയ്ഡ്‌സ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് എയ്ഡ്‌സ് പകരുന്നത്. എന്നാല്‍ ഇതിലും മാരകമായൊരു ലൈംഗികരോഗത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് വൈദ്യശാസ്ത്രം.

മൈക്കോപ്ലാസ്മ ജെനിറ്റാലിയം (Mycoplasma genitalium ) എന്നാണു ഈ രോഗത്തിന്റെ പേര്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ രോഗം അത്യന്തം അപകടകാരിയാണ്. ഇത് ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്നതിനാല്‍ ചികിത്സ കണ്ടെത്തുക എന്നതും പ്രയാസമാണ്.

അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെ തന്നെയാണ് ഈ രോഗം പകരുന്നത്. സ്വകാര്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യുക, വാക്‌സ് ചെയ്യുക എന്നിവ വഴിയും രോഗം പടരാം. മാരകമായ ലൈംഗികരോഗമായ ഗോണോറിയയുമായി ഈ രോഗത്തിന് ചില സാമ്യതകള്‍ ഗവേഷകര്‍ പറയുന്നുണ്ട്.

ലക്ഷണങ്ങള്‍ :

പുരുഷന്മാര്‍ക്ക് ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. ചിലപ്പോള്‍ ഇവിടെ എരിച്ചിലും വേദനയും തോന്നാം. തുടക്കം തന്നെ ആരോഗ്യവിദഗ്ധരുമായി ബന്ധപ്പെടേണ്ടതാണ്. ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കരുതെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ വേദന, യോനിയില്‍ നിന്നും ഡിസ്ചാര്‍ജ്, ആര്‍ത്തവസമയം അല്ലെങ്കില്‍ പോലും ബ്ലീഡിങ് ഉണ്ടാകുക എന്നിങ്ങനെയും ലക്ഷണങ്ങള്‍ കാണാം. മൂത്രനാളിയില്‍ അണുബാധ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണെന്ന് പറയുന്നു. സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെയെത്താം. ഇത് വന്ധ്യതയ്ക്കു കാരണമാകാം.മറ്റു ലൈംഗികരോഗങ്ങളോടുള്ള സാമ്യത മൂലം ഈ രോഗം കണ്ടെത്താന്‍ അല്‍പം വൈകാറുണ്ട്.

Polymerase chain reaction study എന്നൊരു ടെസ്റ്റ് വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം സ്ഥിരീകരിക്കുന്നത്. സംശയം തോന്നിയാല്‍ ആദ്യം തന്നെ ഈ ടെസ്റ്റ് നടത്തുന്നത് രോഗം യഥാവിധി നിയന്ത്രിക്കാന്‍ സാധിക്കും. ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടുവരികയാണ് ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)