ടെസ്‌ലയെ നേരിടാന്‍ വിപണിയിലെത്തുന്നു ടൈകന്‍ ; പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഊര്‍ജസ്വലനായ യുവകുതിര

auto,car,india,world

ടൈകന്‍ എന്നാല്‍ ഊര്‍ജസ്വലനായ യുവകുതിര...അതെ പോര്‍ഷെയുടെ യുവകുതിര പടക്കളത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്നു....

അയ്യോ... ഞെട്ടണ്ട! പോര്‍ഷെ തങ്ങളുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാറിന് പേരിട്ടതാണ് ടൈകന്‍ എന്ന്. തുര്‍ക്കിഷ് ഭാഷയില്‍ നിന്നാണ് ഈ പേരിന്റെ പിറവി.

ജര്‍മനിയില്‍ പോര്‍ഷെയുടെ ആസ്ഥാനകേന്ദ്രത്തില്‍ കമ്പനിയുടെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് വാഹനത്തിന് പേര് നല്‍കിയത്. അടുത്ത വര്‍ഷം ടൈകന്‍ വിപണിയിലെത്തും. കാറിന്റെ ചില ഫീച്ചേഴ്‌സും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Image result for PORSCHE TAYCAN

നിരത്തിലിറങ്ങാന്‍ തയ്യാറെക്കുന്ന ടൈസന് പവര്‍ നല്‍കുന്നത് മുന്നിലും പിന്നിലുമായി അണിനിരന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ്. ഇവ ഒന്നിച്ച് 600 എച്ച്പിയോളം പവര്‍ വാഹനത്തിന് നല്‍കും. ടൈകാനെ നയിക്കുന്നത്, ലിഥിയം അയേണ്‍ ബാറ്ററിയാണ്. ചുവട്ടില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം.

Image result for PORSCHE TAYCAN

800v ചാര്‍ജിങ് ടെക്‌നോളജി വഴി നാലു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ടൈകന് സാധിക്കും. ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററും യാത്ര ചെയ്യാം. 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം. ഫോര്‍ ഡോര്‍ വാഹനത്തില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.

Image result for PORSCHE TAYCAN

ഇലക്ട്രിക് വാഹനങ്ങളില്‍ രാജാക്കന്‍മാരായ ടെസ്‌ല മോഡല്‍ എസ് ആണ് ടൈകന്റെ പ്രധാന എതിരാളി. ഗ്ലോബല്‍ ലോഞ്ചിന് ശേഷം ടൈകന്‍ ഇലക്ട്രിക് ഇന്ത്യയിലേക്കും വിരുന്നിനെത്തും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)