ഡികാപ്രിയോയ്ക്ക് പുതിയ കാമുകി, ഇരുപതുകാരി കാമില; ടൈറ്റാനിക് ഇറങ്ങുമ്പോള്‍ കാമില ജനിച്ചിട്ടു പോലുമുണ്ടാകില്ലല്ലോ എന്ന് മാധ്യമങ്ങളുടെ പരിഹാസം

Leonardo Dicaprio,Hollywood,Gossip

ടൈറ്റാനിക് എന്ന ഒറ്റ ചിത്രത്തിലൂടെ സുന്ദരിമാരുടെ ഹൃദയം കവര്‍ന്ന താരമാണ് ലിയാനാര്‍ഡോ ഡികാപ്രിയോ. ഒട്ടേറെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും ഒക്കെയായി വിവാദ കോളങ്ങളില്‍ ഇടം പിടിച്ച ഡികോപ്രിയോ ഇതാ ഇപ്പോള്‍ പുതിയ പ്രണയിനിയെ കണ്ടെത്തിയിരിക്കുന്നു. ഇരുപതുകാരിയായ അര്‍ജന്റീനന്‍ മോഡല്‍ കാമില മൊറാണെ ആണ് ഡികാപ്രിയോയുടെ പുതിയ കാമുകിയെന്നാണ് റിപ്പോര്‍ട്ട്.

ഗോസിപ്പു കോളങ്ങള്‍ ഈ വാര്‍ത്തയെ വേണ്ടുവോളം ആഘോഷിക്കുകയുമാണ്. കാമിലയുടെ അമ്മ ലുസിലയേക്കാളും (41) പ്രായമുണ്ട് ഡികാപ്രിയോയ്‌ക്കെന്ന് പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നു.

1997ല്‍ ടൈറ്റാനിക് എത്തിയപ്പോള്‍ കാമില ജനിച്ചിട്ടുപോലുമുണ്ടാകില്ലെന്നും ഏറെ കൗതുകത്തോടെ വാര്‍ത്തകള്‍ വരുന്നു. ഇരുവരും കുടുംബസുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)