ഉറങ്ങിയില്ലെങ്കില്‍ ഈ അസുഖങ്ങള്‍ പിടിപ്പെടാം

 If you do not fall ,asleep these ,diseases can be ,caugth

 

ഉറക്കമില്ലായ്മ പലര്‍ക്കും വലിയ പ്രശ്‌നമാണ്. ചിലര്‍ ഉറക്കം വരാന്‍ വേണ്ടി ഉറക്ക ഗുളിക വരെ കഴിക്കുന്നവരുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള തുടക്കമാണ് ഉറക്കമില്ലായ്മ. ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങിരിക്കണം. ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ക്ഷീണത്തിന്റെ ഇരട്ടിയാണ് ഉറക്കമില്ലെങ്കില്‍ ഉണ്ടാകുന്നത്. ശരീരത്തിലെ ഓരോ ഭാഗങ്ങളെ വളരെയധികം ഹാനീകരമായിട്ടാണ് ഉറക്കമില്ലായ്മ ബാധിക്കുന്നത്. ശരിയായ ഉറക്കം കിട്ടില്ലെങ്കില്‍ ഉണ്ടാവുന്ന അസുഖങ്ങള്‍ എന്തൊക്കെയാണെന്നോ.

ഇതു വിചാരിച്ച് രാത്രി മുഴുവന്‍ കിടന്നുറങ്ങണമെന്നല്ല പറയുന്നത്. ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കുന്നവര്‍ ദിവസവും രാത്രി എട്ടു മണിക്കൂര്‍ ഉറങ്ങിയാല്‍ മതി. ഉറക്കം ഒരു നല്ല സൗന്ദര്യവര്‍ധക വസ്തുകൂടിയാണ്. ഉറങ്ങുന്ന സമയത്ത് ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇത് കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉല്‍പാദനം കൂട്ടുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് മുത്തശ്ശിമാര്‍ വീട്ടിലെ പെണ്‍കുട്ടികളോട് സമയത്തിന് ഉറങ്ങിയെഴുന്നേല്‍ക്കാന്‍ പദേശിക്കുന്നത്.

ഉറക്കമൊഴിക്കുന്നതിലൂടെ നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുന്നുണ്ട്. ജീനുകളില്‍ മാറ്റം സംഭവിക്കുമ്പോള്‍ അത് പൊണ്ണത്തടിക്കും ടൈപ്പ്2 പ്രമേഹത്തിനും കാരണമാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരാള്‍ എങ്ങനെ ഉറങ്ങുന്നു എന്നു കൂടി അനുസരിച്ചാണ് അയാളുടെ ആ ദിവസത്തെ മുഴുവന്‍ പ്രവൃത്തിയും കാണപ്പെടുക. നല്ല ഉറക്കം കിട്ടിയെങ്കില്‍ ഊര്‍ജ്ജസ്വലരും സന്തോഷവാന്‍മാരുമായിരിക്കും.

ഉറക്കക്കുറവുള്ളവരില്‍ രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗരോഗത്തിനും സാധ്യതയേറയാണ്. വിഷാദം, വാഹനാപകടങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ തകരാറിലാകാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉറക്കഗുളികകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. മാനസിക നില തകരാറിലാക്കാനും ഉറക്കമില്ലായ്മയ്ക്ക് കഴിയുന്നു. കുറഞ്ഞ ഉറക്കം ആത്മഹത്യ ചെയ്യാനുള്ള പ്രവണത വരെ നമ്മളില്‍ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മയിലൂടെ അള്‍സര്‍ പിടിപ്പെടാം. കൂടുതലും ഇത് പുരുഷന്മാരിലാണ് ഇത് കണ്ട് വരുന്നത്.ജീവിതരീതിയിലും ആഹാരക്രമത്തിലും അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന പ്രശ്‌നമേയുള്ളു ഇത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)