'പ്രിയ എനിക്ക് സ്‌പെഷ്യലാണ്, പക്ഷെ ഞാനൊരു നല്ല ഭര്‍ത്താവല്ല'; തുറന്നു പറച്ചിലുകളുമായി ജോണ്‍ എബ്രഹാം

John Abraham,Entertainment,Priya Runchal,bollywood

 

പാതി മലയാളികൂടിയായ ബോളിവുഡിന്റെ മസില്‍ താരം ജോണ്‍ എബ്രഹാം ഒരു കാലത്ത് യുവതലമുറയുടെ ഹരമാിരുന്നു. ധൂം എന്ന ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ തരംഗം ചെറുതല്ല താനും. ഇടക്കാലത്ത് ഒന്ന് മങ്ങിപ്പോയെങ്കിലും ഒട്ടും ശോഭ കുറയാതെ താരം തിരിച്ചെത്തിയിരിക്കുകയാണ്. കൈ നിറയെ ചിത്രങ്ങളുമായാണ് ജോണിന്റെ തിരിച്ചുപിടിക്കലും.

ഇതിനിടെ ബാപാഷ ബസുവുമായുള്ള പ്രണയ തകര്‍ച്ചയും പിന്നീട് പ്രിയ റുഞ്ചാലുമായി ജോണ്‍ അടുത്തതുമെല്ലാം മാധ്യമ ശ്രദ്ധ നേടിയിരുന്നു. പ്രിയയെ ജീവിതസഖിയാക്കുകയായിരുന്നു പിന്നീട് ജോണ്‍ എബ്രഹാം.

ഇപ്പോള്‍ പ്രിയയെ കുറിച്ച് വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് താരം. പ്രിയയുമായുള്ള ബന്ധം എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് ജോണ്‍ എബ്രഹാം. വിദേശത്ത് ബാങ്കില്‍ ജോലി ചെയ്യുന്ന പ്രിയ പൊതുപരിപാടികളിലെല്ലാം വിരളമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതേക്കുറിച്ച് ഈയിടെ ഒരഭിമുഖത്തില്‍ ജോണ്‍ പറഞ്ഞതിങ്ങനെ.

'പ്രിയ എന്നോട് പറഞ്ഞിട്ടുണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അവള്‍ക്ക് താല്‍പര്യമില്ലെന്ന്. പ്രിയ അവളുടെ ലോകത്ത് തിരക്കിലാണ്. എന്റെ ഭാഗ്യമാണ് അവളെപ്പോലെ ഒരു ഭാര്യയെ ലഭിച്ചത്. ഒരു വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമായി വേണ്ടത് പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുക എന്നതാണ്. അത് മുന്‍പോട്ട് പോകണമെങ്കില്‍ നല്ല പക്വത കാണിക്കണം. എനിക്കതില്ല, പക്ഷേ പ്രിയക്കുണ്ട്. ഞാന്‍ ഒരു നല്ല ഭര്‍ത്താവല്ല എന്ന സത്യം തിരിച്ചറിയുന്നു. പക്ഷേ ഒരു കാര്യത്തിലും പരാതിയുമായി അവള്‍ എന്റടുത്ത് വന്നിട്ടില്ല. എന്റെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കാനുള്ള മനസ്സ് അവര്‍ക്കുണ്ട്'.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)