ഇന്ത്യയുടെ സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ മുന്നേറ്റം; ഒന്നാം സ്ഥാനം മുളകിന്

  Export , Indian Spices ,Exports chilli first

 

ന്യൂഡല്‍ഹി; ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ മുന്നേറ്റം. 2017 18 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കയറ്റുമതി പത്തു ലക്ഷം ടണ്‍ കവിഞ്ഞതായി റിപ്പോര്‍ട്ട്.

സ്‌പൈസസ് ബോര്‍ഡിന്റെ കണക്ക് പ്രകാരം മൊത്തം 102,80,60 ടണ്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചു. 17,929 . 55 കോടി രൂപയുടെ വരുമാനമാണ് ഇത് വഴി നേടാന്‍ കഴിഞ്ഞത്. 2016 17 ല്‍ 17,664 .61 കോടി രൂപയുടെ 94,7760 ടണ്‍ ആയിരുന്നു കയറ്റുമതി.

ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നം മുളകാണ്.443,900 ടണ്‍ മുളക് കയറ്റി അയച്ചു. ജീരകമാണ് രണ്ടാം സ്ഥാനത്ത്. 143,670 ടണ്ണായിരുന്നു കയറ്റുമതി. മഞ്ഞളിന്റെ കയറ്റുമതി 103,567 ടണ്ണായിരുന്നു. കേരളത്തിന്റെ തനത് സുഗന്ധവ്യഞ്ജനമായ കുരുമുളക് 16,840 ടണ്ണും കയറ്റുമതി ചെയ്തു. 5680 ടണ്‍ ഏലവും കയറ്റി അയച്ചതായി സ്‌പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)