വൈദ്യശാസ്ത്രത്തിന് പുതിയൊരു പൊന്‍തൂവല്‍; പാര്‍ശ്വഫലങ്ങളില്ല, ഗര്‍ഭനിരോധന ഗുളികകള്‍ ഇനി പുരുഷന്‍മാര്‍ക്കും

Contraceptive pills,drug tablets

ചിക്കാഗോ: പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗര്‍ഭനിരോധന ഗുളികകള്‍ വികസിപ്പിച്ച് വൈദ്യശാസ്ത്രത്തിന് പുതിയൊരു പൊന്‍തൂവല്‍ നല്‍കി വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ വൈദ്യശാസ്ത്ര ഉപദേശകനായ ഡോ. സ്റ്റെഫനില്‍.

അത്ഭുതപ്പെടേണ്ട, കാര്യം സത്യം തന്നെയാണ്. ഇനിമുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ പുരുഷന്‍മാര്‍ക്കും കഴിക്കാം. ചിക്കാഗോയില്‍ നടന്ന പുതിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിഎംഎയു എന്ന ഗുളികയാണ് ഗര്‍ഭ നിരോധനത്തിനായി പുരുഷന്‍മാര്‍ കഴിക്കേണ്ടത്.

സാധാരണയായി സ്ത്രീകളാണ് ഗര്‍ഭ നിരോധനഗുളികകള്‍ കഴിക്കുന്നത്ത്. ഇത്തരം ഗുളികകള്‍ സ്ത്രീകളില്‍ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

18 നും 50 നും ഇടയില്‍ പ്രായമുള്ള 83 പേരെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ച് വ്യത്യസ്ത അളവുകളിലായി മരുന്ന് നല്‍കിയായിരുന്നു പരീക്ഷണം. തുടര്‍ച്ചയായി ഇരുപത്തിഎട്ട് ദിവസം മരുന്ന് കഴിച്ച പുരുഷന്റെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പരിശോധിച്ചാണ് ബീജത്തിന്റെ സാന്നിധ്യം തിട്ടപ്പെടുത്തുക. പാര്‍ശ്വഫലങ്ങളില്ലാതെ ഗര്‍ഭനിരോധനം നടപ്പിലാക്കാം എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)