Posted by
Story Dated : February 18, 2014 , 12:36 pm

ഹവാലി: ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്നതെന്ന് അവകാശപ്പെടുന്ന അമൃതാനന്ദമയി മഠത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി അമ്മയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി രംഗത്ത്. ഇരുപത് വര്‍ഷത്തോളം അമൃതാനന്ദമയിയുടെ സഹായിയായി പ്രവര്‍ത്തിച്ച ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ ‘ഹോളി ഹെല്‍, എ മെമ്മയില്‍ ഓഫ് ഫെയ്ക്, ഡിവോഷന്‍ ആന്റ് പുവര്‍ മാഡ്‌നസ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ആമസോണ്‍ സ്‌റ്റോറില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുകയാണ്. ഒരു സാധാരണ മുക്കുവന്റെ മകളായി ജനിച്ച സുധാമണി എങ്ങനെയാണ് ലോകം മുഴുവന്‍ ആരാധിക്കുന്ന ആള്‍ ദൈവമായി ഉയര്‍ന്നതെന്ന് പുസ്തകം വിശദമാക്കുന്നു. ഒരു സാധാരണ ആരാധന സംഘത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പ്രസ്ഥാനമായി മഠം മാറിയതിനു പിന്നില്‍ തനിക്കറിയാവുന്ന രഹസ്യങ്ങളും ഗെയ്ല്‍ പറയുന്നുണ്ട്. 1978ല്‍ തന്റെഇരുപത്തിയൊന്നാം വയസ്സിലാണ് ആസ്‌ത്രേലിയക്കാരിയായ ഗെയ്ല്‍ മാതാ അമൃതാനന്ദമയിയുടെ പിഎ ആയി എത്തുന്നത്. കൊള്ളരുതായ്മകള്‍ കണ്ട് മനം മടുത്ത് 1999ല്‍ ആശ്രമം വിടുകയായിരുന്നുവെന്ന് ആത്മകഥാപരമായ പുസ്തകത്തിലുണ്ട്. ശിഷ്യരില്‍ പ്രധാനിയും അമ്മയുടെ ബുദ്ധികേന്ദ്രവുമായ സന്ന്യാസിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകം ഉയര്‍ത്തിയിട്ടുള്ളത്. ആശ്രമത്തില്‍ ബലാത്സംഗ പരമ്പരകള്‍ നടന്നെന്ന വിവരവും ആത്മകഥാപരമായി എഴുതിയ പുസ്തകത്തിലുണ്ട്. 1999 നവംബറിലാണ് ഇവര്‍ ആശ്രമം വിടുന്നത്. ആത്മീയ ജീവിതം തെരഞ്ഞെടുത്ത ആദ്യനാളുകള്‍ ആനന്ദകരമായിരുന്നെങ്കിലും ആശ്രമം വളര്‍ന്നതോടെ കുതന്ത്രങ്ങളുടെയും പീഡനങ്ങളും തട്ടിപ്പുകളും വളരുകയായിരുന്നുവെന്നാണ് പുസ്തകം പറയുന്നത്. ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയും അമൃതാനന്ദമയിയുടെ ശിഷ്യരില്‍ പ്രഥമഗണനീയനുമായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്. അമൃതാനന്ദമയിയുടെ സഹായിയായുള്ള ജോലി പലപ്പോഴും 24 മണിക്കൂറും നീളുന്നതായിരുന്നു. മലയാളം അറിയാവുന്ന വിദേശ വനിത എന്ന ഗുണമാണ് അവര്‍ക്ക് പെട്ടെന്ന് തന്നെ മാതാ അമൃതാനന്ദമയിയുടെ പിഎ ആകാന്‍ സഹായിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് കേവലം സഹായി എന്ന അവസ്ഥയില്‍നിന്ന് ആശ്രമ രഹസ്യങ്ങളെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലേക്ക് അവര്‍ മാറിയിരുന്നു. അമ്മയുടെ ഒട്ടുമിക്ക രഹസ്യങ്ങളും അറിയാവുന്ന ഗെയ്‌ലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് മഠം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

0 0 714 18 February, 2014 Kerala February 18, 2014

Facebook Comments

Latest News

BIG BRAZUCA WINNERS

MEGA PRIZE WINNER

Levin Salil

18/6/2014

K S SUBIN

Irinjalakuda

19/6/2014

Abdul Salam

20/6/2014

Bineesh

Guruvayur

21/6/2014

Abdul Raheem

23/6/2014

Santhosh

Payyanur

25/6/2014

Shoukath Ali

Vemballur

27/6/2014

Sudheer

Kaipamangalam

29/6/2014

Vigil

1/7/2014

Gokul Murali

2/7/2014

Rajeesh

Wayanad

05/07/2014

MUBARIZ. TP

8/7/2014

Chengis Khan

Kozhikode

9/7/2014

Safina AV

12/07/2014

Shajeer Mp