Posted by
Story Dated : December 17, 2013 , 10:58 am

കൊച്ചി: റോഡരികില്‍ മത്സ്യ വില്‍പ്പന നടത്താന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. റോഡിന്റെ ഇരുവശങ്ങളും മത്സ്യവില്‍പ്പനയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് പൊലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ മത്സ്യവില്‍പ്പന പാടുള്ളൂവെന്നും അനധികൃതമായി മത്സ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരായ എസ് സിരിജഗനും കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയല്ലാതെ മത്സ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. തളിക്കുളം സെന്ററില്‍ റോഡരികില്‍ മത്സ്യം വില്‍ക്കുന്നത് പൊലീസ് തടയുന്നുവെന്നും ത്രാസും മറ്റും പിടിച്ചെടുത്തെന്നും പരാതിപ്പെട്ട് മത്സ്യവില്‍പ്പനക്കാരനായ സത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവിടാനിടയായത്.

 

0 0 124 17 December, 2013 Kerala December 17, 2013

Facebook Comments

Latest News