Land slide in Thamarassery
Posted by
22 August

താമരശ്ശേരിയില്‍ ഉരുള്‍പൊട്ടല്‍

താമരശ്ശേരി : കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ താമരശേരിയില്‍ ഉരുള്‍പൊട്ടി. ഈങ്ങാപ്പുഴ, അടിവാരം മേഖലകളില്‍ വെള്ളം കയറി. ആളപായം ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ താമരശേരി ചുരത്തിലെ ഒന്നാം വളവില്‍ ഗതാഗതം തടസപ്പെട്ടു. പിന്നീട് മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ദുരന്തനിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Arvind Subramanian likely to be chief econ adviser
Posted by
23 August

അരവിന്ദ് സുബ്രഹ്മണ്യനെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യനെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് നിയമന കമ്മീഷന്‍ മുമ്പാകെ അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. യുഎസിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിലെയും സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റിലെയും സീനിയര്‍ ഫെലോയാണ് അരവിന്ദ് സുബ്രഹ്മണ്യന്‍.
മുന്‍ ഐഎംഎഫ് സാമ്പത്തിക ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് ഇന്ത്യയിലെയും ചൈനയിലെയും സാമ്പത്തിക മേഖലകളെ അടുത്തറിഞ്ഞയാളാണ്. ഇന്ത്യന്‍ സാമ്പത്തികമേഖലയെ വിഷയമാക്കി അദ്ദേഹം 2008ല്‍ ‘ഇന്‍ഡ്യാസ് ടേണ്‍: അണ്ടര്‍സ്റ്റാന്‍ഡിംഗ് ദ ഇക്കണോമിക് ട്രാന്‍സ്‌ഫോര്‍മേഷന്‍’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011ല്‍ ‘എക്ലിപ്‌സ്: ലിവിംഗ് ഇന്‍ ദ ഷാഡോ ഓഫ് ചൈനാസ് ഇക്കണോമിക് ഡോമിനന്‍സ്’ എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.

Heavy rain in kerala
Posted by
23 August

സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരാനാണ് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള തീരത്തു ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതാണു മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്നതിനു സാധ്യതയുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. പൊതുവെ തെക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ മഴയില്‍ സംസ്ഥാനത്ത് പലേടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Posted by
22 August
Story Dated : August 22, 2014 , 6:49 pm

ടെലിവിഷന്‍ പരസ്യചിത്രങ്ങളില്‍ നിന്നും ചലച്ചിത്രലോകത്തേക്കെത്തിയ ഇനിയ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ യുവനടിയാണ്. എന്നാല്‍ തനിക്ക് മലയാളം സിനിമയിലേതിനേക്കാള്‍ തമിഴ് സിനിമയില്‍ നിന്നാണ് കൂടുതല്‍ അംഗീകാരം ലഭിച്ചതെന്നാണ് ഇനിയ പറയുന്നത്. മലയാളത്തില്‍ ധാരാളം കഴിവുള്ള അഭിനേതാക്കളുണ്ട്.

0 0 10 more
Posted by
22 August
Story Dated : August 22, 2014 , 11:36 am

പ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ അറുപതാം പിറന്നാള്‍. ചെണ്ടമേളത്തെ വിദേശത്തുപോലും ഒട്ടേറെ ആസ്വാദകരുളള ഒരു കലയായി വളര്‍ത്തിയെടുക്കുകയും ചെയ്തതില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കുളള പങ്ക് ചില്ലറയല്ല.'ചെണ്ട' എന്ന

0 0 20 more

Weird

Posted by
22 August
Story Dated : August 22, 2014 , 4:50 pm

ബുലവായോ: സിംബാബ്‌വേയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്ക് വിജയം. പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക സിംബാബവേയെ തകര്‍ത്തു വിട്ടത്. ഇന്നലെ ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വേയ്ക്ക് 39.5

0 0 18 more
Posted by
22 August
Story Dated : August 22, 2014 , 9:35 am

മൈക്രോസോഫ്റ്റ് നോക്കിയയുടെ പുതിയ ലൂമിയ ഫോണ്‍ സെപ്തംബര്‍ 4ന് പുറത്തിറക്കും. ബര്‍ലിനിലാണ് പുറത്തിറക്കല്‍ ചടങ്ങ്. നോക്കിയ ലൂമിയ 730 ന്റെ പുതുക്കിയ മോഡലാണ് നോക്കിയ അവതരിപ്പിക്കുക. സെല്‍ഫി ചിത്രങ്ങളുടെ കാലം ആയതിനാല്‍ സെല്‍ഫി മോഡല്‍

0 0 40 more
 • “ചിലര്‍ മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളാക്കാന്‍ ശ്രമിക്കുന്നു സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല മുഖ്യമന്ത്രി തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് മദ്യനയം. മദ്യനിരോധത്തിന് വേണ്ടി എക്കാലത്തും നിലനിന്നയാളാണ് ഉമ്മന്‍ചാണ്ടി. തന്നെയും മദ്യലോബിയുടെ ആളാക്കി ചിത്രീകരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു, നിയമപരവും പ്രയോഗികവുമായ നിലപാട് സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം പാര്‍ട്ടി പിന്താങ്ങണമെന്നാണ് താന്‍ പറഞ്ഞത്…”

  - എംഎം ഹസ്സന്‍
 • “മദ്യനയത്തില്‍ യുഡിഎഫ് നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു എന്നാല്‍ നയം വൈകിയത് യുഡിഎഫ് പാപ്പരത്തമാണ്. അതുപോലെ സമ്പൂര്‍ണ്ണ മദ്യനയത്തെ കുറിച്ച് വിശദമായ പഠങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ബാറുകള്‍ പൂട്ടാന്‍ നടപടി സ്വീകരിച്ചാല്‍ സിപിഐ(എം) പിന്തുണയ്ക്കും, തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരുധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണം…”

  - പിണറായി വിജയന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി)
 • “അടുത്തിടെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്ത കണ്ട് തകര്‍ന്നു പോയി. തന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ഒരാളിന്റെ ഫോട്ടോ വാര്‍ത്തകള്‍ക്കൊപ്പം കണ്ടിരുന്നു. തമിഴ് സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപമായിരുന്നു ആ ഫോട്ടോ. ഇതാണ് ഭയപ്പെടുത്തിയത്…”

  - കാവ്യ മാധവന്‍
 • “ബാര്‍ വിഷയത്തില്‍ തന്നെ ഒറ്റുകാരനായി ചിത്രീകരിക്കരുത്. യുഡിഎഫ് തീരുമാനമാണ് കോണ്‍ഗ്രസ് നടപ്പിലാക്കുന്നത്…”

  - കെ ബാബു (എക്‌സൈസ് വകുപ്പ് മന്ത്രി)
 • “ഗാന്ധിജി ബ്രഹ്മചര്യം പ്രചരിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ലൈംഗിക ചിന്ത ഒഴിയാബാധയായിരുന്നു. പ്രാര്‍ത്ഥനാ യോഗങ്ങള്‍ എന്ന പേരിലായിരുന്ന ഗാന്ധി രാഷ്ട്രീയ റാലികള്‍ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ സ്ത്രീകള്‍ ധാരാളം പങ്കെടുത്തിരുന്നു. അത് ഗാന്ധിജിയുടെ വാക്കുകള്‍ ശ്രവിക്കാനായിരുന്നില്ല, മറിച്ച് ദര്‍ശനം ലഭിക്കുന്നതിനായിരുന്നു…”

  ഖുസൂം വദ്ഗമ (ചരിത്രകാരി)

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ഐ.ഡി (2011 പ്രവേശനം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ സെപ്തംബര്‍ 12 വരെ സമര്‍പ്പിക്കാം. പി.ആര്‍.1788/2014
പ്രാക്ടിക്കല്‍
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി എസ് സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ബയോകെമിസ്ട്രി/മൈക്രോബയോളജി പരീക്ഷകളുടെ പ്രാക്റ്റിക്കല്‍ ആഗസ്റ്റ് 25 മുതല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ വെച്ച് നടക്കും.ടൈം ടേബ്ള്‍ വെബ്‌സൈറ്റില്‍.പി.ആര്‍.1789/2014

വിദൂര പഠനം ഡിഗ്രി കോഴ്‌സുകള്‍ക്ക് ആഗസ്റ്റ് 25 മുതല്‍ സ്‌പോട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മുഖേന നടത്തുന്ന എല്ലാ ഡിഗ്രികോഴ്‌സുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 3 വരെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
സ്‌പോട്ട് അഡ്മിഷന് വരുന്നവര്‍ പ്രോസ്‌പെക്ടസില്‍ പറഞ്ഞ എല്ലാരേഖകളും ഹാജരാക്കേണ്ടതാണ്. നിശ്ചിത ഫീസിന് പുറമെ 50 രൂപ സ്‌പോട്ട് അഡ്മിഷന്‍ ഫീസായി അടക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തന്നെ തിരികെ
ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 3 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നതിനാല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷകള്‍ സെപ്റ്റംബര്‍ 4 മുതല്‍ മാത്രമേ പരിഗണിക്കുകയുള്ളു.പി.ആര്‍.1790/2014

ബിഎഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല ബി എഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് ഇംപയേഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന കൗണ്‍സലിംഗ് ആഗസ്റ്റ് 25 ന് സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠന വകുപ്പില്‍ വെച്ച് നടത്തും. ഒറിജിനല്‍ രേഖകളുമായി ഹാജരാവണം.

മാറുന്ന കണ്ണട സങ്കല്പങ്ങള്‍

പുതുതലമുറ മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷന്റെ ഒരു വേലിയേറ്റം തന്നെയാണ് ഇപ്പോള്‍ കേരളത്തില്‍ അലയടിക്കുന്നത്. കണ്ണടകളിലും നമുക്ക് ഈ തരംഗം കാണാന്‍ സാധിക്കും. പണ്ട് കാഴ്ചക്കുറവുള്ളവര്‍ മാത്രമായിരുന്നു കണ്ണടയെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സങ്കല്പങ്ങള്‍ക്ക് വിട നല്‍കുകയാണ് പുതു തലമുറ. ഡ്രസ്സിന് ഇണങ്ങുന്ന ട്രെന്‍ഡി കണ്ണടകള്‍ പരീക്ഷിക്കുകയാണ് യൂത്ത്. കട്ടികൂടിയ കറുപ്പ് നിറത്തിലുള്ള ഫ്രെയിമുകളായിരുന്നു ആദ്യത്തെ ട്രെന്‍ഡ്. കറുത്ത ഫൈബര്‍ ചുറ്റോടു കൂടി കണ്ണടകള്‍ വിപണിയിലെത്തിയപ്പോള്‍ അതുവരെ താരമായിരുന്ന ഫ്രെയിമില്ലാത്ത കണ്ണടകള്‍ വിടപറഞ്ഞു. വിവിധ നിറങ്ങളിലെത്തിയ ആന്റിക്ക് ഫൈബര്‍ കണ്ണടകളുടെ കാലമാണിത്. വെളുപ്പ്, ഇളം റോസ്, ഇളം നീല, വയലറ്റ് എന്നീ നിറങ്ങളോട് പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ ഇഷ്ടം. പണ്ട് പ്രായമായവര്‍ മാത്രം ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഫ്രെയിമിനോട് ഇന്നത്തെ യുവത്വത്തിന് പ്രിയം കൂടുതലാണ്. കളിപറഞ്ഞ് നടക്കുന്ന പിള്ളേര്‍ സീരിയസ് ലുക്കിന് ബ്ലാക്ക് ഫ്രെയിം കണ്ണടകള്‍ കണ്ണുകളോട് ചേര്‍ത്തുവെച്ചു. കറുപ്പ് നിറത്തിനോടൊപ്പം മറ്റ് നിറങ്ങളും പരീക്ഷിക്കാന്‍ യൂത്ത് തയ്യാറായി. അതോടെ അണിയുന്ന വസ്ത്രങ്ങളുടെ നിറത്തിനനുസരിച്ച് ഫ്രെയിമുകള്‍ മാറ്റാവുന്ന കണ്ണടകളും വിപണിയില്‍ സ്ഥാനംപിടിച്ചു. കുര്‍ത്തയ്ക്കും ജീന്‍സിനുമൊപ്പം കണ്ണടയെന്നത് പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ഫാഷന്‍ സമവാക്യം ആയിക്കഴിഞ്ഞു. ഫാഷന്‍ ഷോകളില്‍ മാത്രം കണ്ടിരുന്ന ഡിസൈനര്‍ ഫ്രെയിമുകളും ഇന്ന് ന്യൂ ജെനറേഷന്റെ കണ്ണുകളില്‍ കാണാം.

ട്രെന്‍ഡി പംപ്‌സ്

വസ്ത്രങ്ങളുടെ കളറിനനുസരിച്ച മാലയും വളയും വാങ്ങുന്ന പതിവ് പണ്ടു മുതല്‍ക്കേ സ്ത്രീകള്‍ക്കുള്ള പതിവാണ്. എന്നാല്‍ ഇന്ന് ഡ്രസ്സിനുയോജിച്ച മാലയും വളയും ഒന്നുമല്ല വാങ്ങുന്നത് പകരം ചെരുപ്പുകളാണ്. ഇന്ന് കടകളില്‍ വ്യത്യസ്ഥയിനം പുത്തന്‍ ട്രെന്‍ഡി ചെരിപ്പുകള്‍ ലഭ്യമാണ്. മഴക്കാലത്തും വേനല്‍ക്കാലത്തും സീസണ്‍ അനുസരിച്ച് ഉപയോഗിക്കാന്‍ വൈവിധ്യമാര്‍ന്ന ചെരുപ്പുകള്‍ ഏവരുടെയും വാര്‍ഡ്രോബില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇവയില്‍ ഏറ്റവും ലേറ്റസ്റ്റ് ട്രെന്‍ഡ് ആണ് പംപ്‌സ് ഷൂസ്. പേരു പോലെ തന്നെ കാണാനും വളരെ ക്യൂട്ട് ആണ് പംപ്‌സ്. തീരെ കനം കുറഞ്ഞ് വിവിധ നിറങ്ങളില്‍ ലഭിക്കുന്ന പംപ്‌സിന് ആവശ്യക്കാര്‍ ഏറെയാണ്. ഫഌറ്റ്, ഹൈഹീല്‍ എന്നീ രണ്ട് തരത്തിലും പംപ്‌സ ലഭ്യമാണ്. കടും നിറത്തിലും വ്യത്യസ്ഥ ഡിസൈനിലും ലഭിക്കുന്ന ഇവ ഇന്നത്തെ യുവതലമുറയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വസ്ത്രത്തിന് യോജിക്കുന്ന നിറങ്ങളിലും ഡിസൈനുകളിലുമുള്ളവ തെരഞ്ഞെടുക്കാമെന്നത് പംപ്‌സ് ഷൂസിന് പെട്ടെന്ന് സ്വീകാര്യത നേടികൊടുത്തു. സാരികളുടെ കൂടെ എങ്ങനെ ഷൂസ് ധരിക്കുമെന്ന് സംശയിക്കുന്നവര്‍ക്കും മറുപടിയാണ് പംപ്‌സ്. സാരികള്‍ക്കും അനാര്‍ക്കലിക്കുമൊക്കെ യോജിച്ച കളറുകളില്‍ ലഭിക്കുന്നതിനാല്‍ ഇവ സാരികള്‍ക്കും കൂടുതല്‍ യോജിക്കുന്നു. ഡിസൈനര്‍ സാരി, ലോങ്ങ് അനാര്‍ക്കലി സല്‍വാര്‍, പാകിസ്താനി ലോണ്‍ സ്യൂട്ട് എന്നിവയോടൊപ്പമെല്ലാം ഹൈഹീല്‍ പംപ്‌സ് ചേരും. ജീന്‍സ്, സ്‌കര്‍ട്ട് തുടങ്ങിയ കാഷ്വല്‍ ഡ്രസുകള്‍ക്ക്് ഫഌറ്റ് ഹീല്‍ പംപ്‌സ് കൂടുതല്‍ ഭംഗി നല്‍കുന്നു. 500 രൂപ മുതല്‍ പംപ്‌സ് ഷൂസ് വിപണികളില്‍ ലഭ്യമാണ്.

ആണിനെ പെണ്ണാക്കാനും സ്ത്രീകളെ കൂടുതല്‍ സെക്‌സിയാക്കാനും കഴിയുന്ന ടീ ഷര്‍ട്ടുകള്‍ ട്രെന്‍ഡ് ആകുന്നു

ടോക്കിയോ: ആണിനെ പെണ്ണാക്കാനും പെണ്ണിനെ സെക്‌സിയാക്കാനും കഴിയുന്ന രണ്ട് ടീഷര്‍ട്ടുകളാണ് ജപ്പാനിലെ പ്രമുഖ വസ്ത്രനിര്‍മാതാക്കളായ വില്ലേജ് വാന്‍ഗാര്‍ഡ് കമ്പനി പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. ഡാര്‍ക്ക് ബ്ലൂ നിറത്തിലുള്ള നനഞ്ഞ സ്വിംസ്യൂട്ട് ധരിച്ചെന്നു തോന്നിക്കുന്ന ഡിസൈനാണ് ഒരു ടീഷര്‍ട്ടിനു നല്‍കിയിരിക്കുന്നത്. സ്ത്രീകളെ ഉദ്ദേശിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഈ മോഡല്‍ ധരിക്കുകയാണെങ്കില്‍ കൂടുതല്‍ സെക്‌സി ഫീല്‍ ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. (നനഞ്ഞ ബോഡിഫിറ്റ് വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്ന സ്ത്രീകള്‍ക്കൊരു പ്രത്യേക ഭംഗിയുണ്ടല്ലോ!).
10440801_769871646410653_5079737331822472720_n
10568818_769871696410648_5796005661841588508_n
10583894_769871556410662_4739479984949181160_n

അതേസമയം പുരുഷന്‍മാരെ ഉദ്ദേശിച്ചുള്ള ടീ ഷര്‍ട്ടിന്റെ പുറകില്‍ കറുത്ത ബ്രായുടെ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. പുറകില്‍ നിന്നും നോക്കുമ്പോള്‍ സ്ത്രീയാണെന്നു തോന്നുന്ന തരത്തില്‍ വിദഗ്ധമായിട്ടാണ് ഡിസൈന്‍. എന്നാല്‍ മുന്‍വശം തൂവെള്ള നിറത്തിലാണ്. ബ്രായുടെ ചെറിയൊരു ലോഗോ ഉണ്ടെന്നുമാത്രം. വില്ലേജ് വാന്‍ഗാര്‍ഡിന്റെ ഓണ്‍ലൈന്‍ ഷോപ്പിലൂടെയാണ് രണ്ടു മോഡലുകളുടെയും വില്‍പന. 16.40 പൗണ്ടാണ് വില. രണ്ടു ടീഷര്‍ട്ടുകള്‍ക്കും വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നു നിര്‍മാതാക്കള്‍ വ്യക്തമാക്കി. ആദ്യ സ്റ്റോക്ക് ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായും അവര്‍ പറഞ്ഞു.

ഇരവികുളത്ത് വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്

മൂന്നാര്‍: വരയാടുകളുടെ എണ്ണത്തില്‍ ഇരവികുളത്ത്‌വര്‍ധനവ്. ഏപ്രില്‍ 24 മുതല്‍ 28 വരെ വന്യജീവി വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ പുതിയ 894 വരയാടുകളെയാണു കണ്ടെത്തിയത്. 1969 മുതലുള്ള മുഴുവന്‍ കണക്കെടുപ്പുകളില്‍ വച്ച് ഇവയുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധന കണ്ടിരിക്കുന്നത് ഇത്തവണയാണ്. 1996 ലാണ് വനംവകുപ്പ് ആദ്യമായി വരയാടുകളുടെ സെന്‍സസ് നടത്തിയത് അന്ന് 640 എണ്ണമാണ് ഉണ്ടായിരുന്നത്. പിന്നീട് 1998ല്‍ ഇത് 700 ആയി വര്‍ധിച്ചു. കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് 2000ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 690 ആടുകളെയായിരുന്നു. 2003 ല്‍ 750-ഉം 2005 ല്‍ 670-ഉം എണ്ണമുണ്ടായിരുന്നു എന്നാണ് കണക്കുകള്‍.

ജിപിഎസ് സംവിധാനവും കണക്കെടുപ്പിനായി പയോജനപ്പെടുത്തി.മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജ് ഓഫ് ഫോറസ്ട്രി ആന്‍ഡ് വെറ്ററിനറി സയന്‍സ്, എന്‍ജിഒകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കണക്കെടുപ്പു നടത്തിയത്.

കെപ്ലർ 421ബിക്ക് മാതൃനക്ഷത്രത്തെ ചുറ്റാൻ 704 ദിവസം വേണം

വാഷിങ്ടൺ : കണ്ടുപിടിച്ചവയിൽ വച്ച് ഏറ്റവുമധികം സമയംകൊണ്ട് മാതൃനക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തി. ‘കെപ്ലർ 421ബി’ എന്ന ഗ്രഹം വെറും 704 ദിവസംകൊണ്ടാണ് മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റിസഞ്ചരിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയത്തിന്റെ ഇരട്ടിയോളം വരുമിത്.

ആകെ കണ്ടെത്തിയ 1800ലേറെ ഗ്രഹങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ ഗ്രഹം. മാതൃനക്ഷത്രങ്ങൾക്ക് വളരെ അടുത്താണ് സാധാരണ ഗ്രഹങ്ങളുടെ സ്ഥാനം എന്നതിനാൽ, അവയ്‌ക്കെല്ലാം മാതൃനക്ഷത്രത്തെ ചുറ്റിവരാൻ ചെറിയസമയം മതി. കെപ്ലർ 421 ബിക്ക് അല്ലാതെ ഒരു അന്യഗ്രഹത്തിനും ഇത്രനീണ്ട ഭ്രമണപഥം ഉള്ളതായി കണ്ടെത്തിയിട്ടില്ല.

അമേരിക്കയിൽ ഹാർവാഡ് സ്മിത്ത് സോണിയൻ സെന്റർ ഫോർ അസ്‌ട്രോഫിസിക്‌സിലെ ( സിഎഫ്എ) ശാസ്ത്രജ്ഞരാണ് ഈ മെല്ലെപോക്ക് ഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയിൽനിന്ന് ആയിരം പ്രകാശവർഷം അകലെയാണ് കെപ്ലർ 421ബിയുടെ വാസം.

മഞ്ജുവും റോഷനും ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ പറയും മുമ്പേ ഇവര്‍ ഈ കഥ ഇങ്ങനെ പറഞ്ഞിരുന്നു....

ഹൗ ഓള്‍ഡ് ആര്‍ യു സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് നമ്മളില്‍ പലരും മൂക്കത്ത് കൈവെച്ചത്. കഴിച്ച പച്ചക്കറികളിലെയും ഫല വൃക്ഷങ്ങളിലെയും വിഷത്തെ പറ്റി ആലോചിച്ചായിരുന്നു നമ്മള്‍ നെടുവീര്‍പ്പിട്ടത്. റോഷനും മഞ്ജുവും ബോബി സഞ്ജയ് കൂട്ട് കെട്ടു വളരെ മനോഹരമായി ഒരു സാമൂഹ്യ സന്ദേശം സിനിമയിലൂടെ പറഞ്ഞതോടെ നമ്മുടെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പെട്ടെന്ന് ബോധവാന്‍മാരായി. ജനങ്ങള്‍ വിഷമില്ലാത്ത പച്ചക്കറികള്‍ തേടി ഓട്ടം തുടങ്ങിയിരിക്കുന്നു.

Vasudha

രണ്ടു വര്‍ഷം മുന്‍പേ ഈ ആശയം ഉയര്‍ത്തി പിടിച്ചു കൊണ്ട് നഗരവത്കരണത്തിന്റെയും വ്യവസായ മുന്നേറ്റത്തിന്റേയും തിരക്കില്‍ മറന്നു പോയ പച്ചപ്പിനെ തിരിച്ചു പിടിക്കാന്‍ പ്രകൃതിയെ സ്‌നേഹിച്ച ഒന്‍പത് സുഹൃത്തുക്കളുടെ സ്വപ്നസാക്ഷാത്ക്കാരമായി ആരംഭിച്ച ‘വസുധ’ അഭിനന്ദനം അര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ഇവര്‍ ഈ കഥ ഇങ്ങനെ പറഞ്ഞിരുന്നു.

വിശ്വസിച്ചു വാങ്ങിക്കഴിക്കാവുന്ന ഒറ്റപച്ചക്കറി പോലും മാര്‍ക്കറ്റുകളില്ല. വിഷം ചാലിച്ചു സുന്ദരമാക്കിയ പഴങ്ങള്‍, കുത്തിവച്ചു തുടുപ്പിച്ച പച്ചക്കറികള്‍. ഓരോ ദിവസവും കണക്കില്ലാതെ വിഷമമയമായിക്കൊണ്ടിരിക്കുന്ന സ്വന്തം ശരീരത്തെ നോക്കി നിസംഗതയോടെ നാമിന്ന് നില്‍ക്കുന്നു. മലയാളി നഗരങ്ങളിലേക്കു ചേക്കേറിയ മലയാളികള്‍ ഒപ്പം തന്നെ നവീന ഭക്ഷണശീലങ്ങളിലേക്കും അത് പിന്നീട് ആശുപത്രികളിലെ നിത്യസന്ദര്‍ശകരുമാരാക്കി. എന്നിട്ടും തീന്‍മേശയില്‍ പുതിയരുചികള്‍ കടല്‍ കടന്നെത്തി. ഒപ്പം രോഗങ്ങളും.
പിന്നീടുണ്ടാകുന്ന തിരിച്ചറിവിന്റെ കാലത്ത് ആരോഗ്യകരമായ ആഹാരശീലങ്ങളിലേക്കു മടങ്ങാന്‍ ഒരുങ്ങുന്ന മലയാളിയെത്തേടി എത്തിയ സൗഭാഗ്യമാണ് വസുധ. കാലത്തിന്റെ തള്ളിക്കയറ്റത്തില്‍ മറന്നു തുടങ്ങിയ രുചികളുടെ വസന്തത്തെയാണ് വസുധ നമുക്ക് വീണ്ടെടുത്ത് തരുന്നത് എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകും.

ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂര്‍ണ ജൈവ സൂപ്പര്‍ മാര്‍ക്കറ്റായ വസുധ നിരവധി ജൈവ കര്‍ഷകര്‍ക്കിന്ന് അത്താണിയാണ്. പൂര്‍ണമായും രാസവളമുക്തായ ഉത്പന്നങ്ങളാണ് വസുധയില്‍ വിറ്റഴിക്കുന്നത്. അരി, പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ തുടങ്ങി സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പ്രകൃതികൃഷി സംബന്ധമായ പുസ്തകങ്ങളും വരെ വസുധയില്‍ ലഭ്യമാണ്. ഉത്പന്നങ്ങളുടെ മേലുള്ള വിശ്വാസ്യത നിലനിര്‍ത്താന്‍ സംരംഭകര്‍ തന്നെ നേരിട്ട് കൃഷിയിടങ്ങളിലെത്തി പരിശോധന നടത്തുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജൈവകര്‍ഷകരില്‍ നിന്നാണ് ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത്. നൂറുകണക്കിന് ഏക്കറില്‍ വിപുലമായി ഫാമിങ് നടത്തുന്നവരുടെ മുതല്‍ സാധാരണ ജൈവകര്‍ഷകരുടെ വരെ സേവനം വസുധയ്ക്ക് ബലമേകുന്നു.

അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ സഹായവും വസുധയ്ക്കുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ പ്രശസ്തരായ അലോപ്പതി ,ആയുര്‍വേദം ,ഹോമിയോ ഡോക്ടര്‍മാര്‍ വസുധയില്‍ സ്ഥിരം സന്ദര്‍ശകരാണ് .സമൂഹത്തിന്റെ മാറ്റങ്ങളോടു ചേര്‍ന്ന് സഞ്ചരിക്കുന്ന തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്‍ തന്റെ തിരക്കുകള്‍ക്കിടയിലും ആഴ്ചയിലൊരു ദിവസം മുടങ്ങാതെ വസുധയില്‍ എത്തുകയും വീട്ടാവാശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ട് പോവുകയും ചെയ്യുന്നു. ശ്രീനിവാസന് പുറമേ ബിജു മേനോനും സംയുക്തവര്‍മ്മയും ഭാവനയും റീമകല്ലിങ്കലും എന്ന് വേണ്ട ഒട്ടുമിക്ക സിനിമാ സാംസ്‌ക്കാരിക പ്രവര്‍ത്തകരും വസുധയിലെ സ്ഥിരം ഉപഭോക്താക്കളാണ് എന്നത് പ്രകൃതിയിലേക്ക് മടങ്ങുന്ന ഒരു തലമുറയുടെ ഉദാഹരണം കൂടിയാണ്. കഴിക്കുമ്പോള്‍ തന്നെ രുചിയുടെ വ്യത്യാസം അറിയാനാകുന്നുവെന്നാണ് അവരോരുത്തരും അഭിപ്രായപ്പെടുന്നത്.

Vasudha-pic
വിഷം പുരട്ടിയവ അറിഞ്ഞുകൊണ്ട് കഴിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാലാണ് അവരത് വാങ്ങുവാന്‍ നിര്‍ബന്ധിതരാകുന്നത്. പരമാവധി നല്ല സാധനങ്ങള്‍ ലഭ്യമാക്കിയാല്‍ തീര്‍ച്ചയായും അതിനാവശ്യക്കാരുണ്ടാകും. വസുധ കേവലം വിപണി ലക്ഷ്യമാക്കികൊണ്ടു മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. സമൂഹത്തോട് കൃത്യമായ പ്രതിബദ്ധതയോടെയാണ് ഞങ്ങള്‍ ഓരോ ചുവടുമുറപ്പിക്കുന്നത്. ജൈവ കൃഷിയുടെ പ്രധാന്യം ജനങ്ങളിലേക്കെത്തിക്കാനും ജൈവകര്‍ഷകര്‍ക്ക് താങ്ങാകാനും വസുധ ശ്രമിക്കുന്നു.’ വസുധയുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ കെസി സുരേഷ് കുമാര്‍പറഞ്ഞു. .ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ പരിപൂര്‍ണമായും കഴിയും എന്ന ഉറപ്പുണ്ടായാല്‍ മാത്രമേ മറ്റു സ്ഥലങ്ങളില്‍ ആരംഭിക്കുകയുള്ളൂ .ഓണ്‍ലൈന്‍ വില്പന സജീവമാക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സുരേഷും സംഘവും. കേരളത്തിന്റെ മറ്റിടങ്ങളിലും വസുധ ആഹാരത്തിന്റെ, ആരോഗ്യത്തിന്റെ പര്യായമാകാന്‍ ഒരുങ്ങുകയാണ്. വസുധയുടെ ഫ്രാഞ്ചയ്‌സികള്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ദിവസേന ഉണ്ടാകുമ്പോഴും വസുധയുടെ ശില്‍പികള്‍ ഓരോ ചുവടും സൂക്ഷ്മതയോടെ ആണ് മുന്നോട്ട് വെയ്ക്കുന്നത്.’
കേരള ജൈവ കര്‍ഷക സമിതിയുടെ സഹകരണത്തോടെയാണ് വസുധയിലെ ഓരോ പ്രവര്‍ത്തനങ്ങളും. കൃത്യമായ ഇടവേളകളില്‍ കര്‍ഷകരുടെ ഒത്തുചേരലുകള്‍ ഈ മേഖലയിലുള്ളവര്‍ക്കും വരാനാഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ പ്രചോദനമാകുന്നു. ഒരിക്കല്‍ വസുധയുടെ ഉപഭോക്താക്കളായല്‍ പിന്നെ വസുധയല്ലാതെ മറ്റൊരിടത്തേയും കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു. വിഷവിമുക്തമായ ഉത്പന്നങ്ങള്‍ക്കൊപ്പം പണ്ടെങ്ങോ നാവില്‍ കയറിക്കൂടിയ നാട്ടുരുചിയാണ് വസുധ നല്‍കുന്നത്.

രാസവളങ്ങള്‍ കൊണ്ടും മലിനമായ നമ്മുടെ കൃഷിയിടങ്ങളില്‍ പൂര്‍ണമായും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്ത് സാധാരണ വിലയില്‍ വില്‍പന നടത്തുകയെന്നത് അസാധ്യമാണ്. നിരന്തരമായി ജൈവകൃഷി നടത്തുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി വീണ്ടെടുക്കാനാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രത്യാശിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പോലും മറ്റു മാര്‍ക്കറ്റുകളെ അപേക്ഷിച്ച് മിതമായ നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണെന്നുള്ളതാണ് വസുധയുടെ സ്വീകാര്യതയ്ക്കുള്ള മറ്റൊരു കാരണം. സാര്‍വ്വത്രികമായി ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നുള്ളതാണ് വസുധ നമുക്കു നല്‍കുന്ന സന്ദേശം. മാരകരോഗങ്ങള്‍ കഴിച്ചു നേടേണ്ടെന്ന് നാം ഓരോരുത്തരും തീരുമാനിക്കുമ്പോള്‍ പ്രകൃതിയ്ക്കും ജീവനത്തിനും പുതുനാമ്പുകള്‍ മുളയ്ക്കുകയായ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാവുന്ന ഫോണ്‍ നമ്പരും വിലാസവും
കെസി സുരേഷ് കുമാര്‍ : 9446085857
ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍
വസുധ ഓര്‍ഗാനിക് സൂപ്പര്‍ മാര്‍ക്കറ്റ്
ഉദയനഗര്‍ , പൂങ്കുന്നം
അയ്യന്തോള്‍ പിഒ, തൃശ്ശൂര്‍
info@vasudharetail.com, Phone :+91 487 2382665

തടി കുറയ്ക്കാന്‍ പാല്‍ ചായ ഒഴിവാക്കൂ

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാല്‍ ചായ ഒഴിവാക്കൂ. കാരണം കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു പശുവിന്‍പാല്‍ കൂട്ടിക്കലര്‍ത്തുന്നതോടെ ഇല്ലാതെയാകുമെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ചായയുടെ കൊഴുപ്പിനെതിരേ പ്രവര്‍ത്തിക്കാനുള്ള കഴിവു പാല്‍ നശിപ്പിക്കുമത്രെ. ചായയിലുള്ള ടീഫ്‌ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നീ ഘടകങ്ങളാണ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. ചായയില്‍ പാല്‍ കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്‌ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്നാണ് പഠനം.

ബ്ലാക്ക് ഹെഡ്‌സിന് ചെറുനാരങ്ങ ഉത്തമം

മിക്കവരുടെയും ഒരു വലിയ പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. ഇതിന് വേണ്ടി കയറിഇറങ്ങാത്ത ബ്യൂട്ടി പാര്‍ലര്‍ ഉണ്ടാവില്ല. എന്നാല്‍ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. ചെറുനാരങ്ങാനീര്. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച് ബ്ലാക് ഹെഡ്‌സുള്ളിടങ്ങളില്‍ ഉരസുക. പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും. ഇവിടെയാണ് ബ്ലാക് ഹെഡ്‌സ് കൂടുതലുണ്ടാകാന്‍ സാധ്യത. ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത് സ്‌ക്രബറുണ്ടാക്കാം. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും മുഖത്ത് ബ്ലാക് ഹെഡ്‌സുണ്ടെങ്കില്‍ സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും.

ചെറുനാരങ്ങാനീരും മുട്ടവെള്ളയും ചേര്‍ത്തും ബ്ലാക്‌ഹെഡ്‌സിന് പരിഹാരമുണ്ടാക്കാം. മുട്ടവെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ബ്ലാക് ഹെഡ്‌സ് എളുപ്പത്തില്‍ നീങ്ങിക്കിട്ടും. പനിനീരും ചെറുനാരങ്ങാനീരും ചേര്‍ത്തും ബ്ലാക്‌ഹെഡ്‌സ് നീക്കാം. ഇതില്‍ പഞ്ഞി മുക്കി ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ബ്ലാക് ഹെഡ്‌സ് നീക്കാന്‍ സഹായിക്കും. അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത്തരം മാര്‍ഗങ്ങള്‍ അടുപ്പിച്ച് ചെയ്യുക തന്നെ വേണം. എങ്കിലേ ഫലം കാണൂ. ബ്ലാക്‌ഹെഡ്‌സ് മാറ്റുന്നതോടൊപ്പം ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ഈ രീതി സഹായിക്കും. ചെറുനാരങ്ങാനീര് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ മുഖത്തു പുരട്ടുന്നത് നല്ലതാണ്.

നിങ്ങളുടെ കുഞ്ഞുങ്ങള്‍ വിരലുകുടിക്കുന്നുണ്ടോ?

കുഞ്ഞുങ്ങള്‍ വിരലുകുടിക്കുന്നത് മാതാപിതാക്കള്‍ക്ക1രു തലവേദനയാണ്. എന്നാല്‍ അഞ്ചു വയസു വരെ ഇതത്ര വലിയ പ്രശ്‌നമായി കാണേണ്ടതില്ല. ആറു വയസുകഴിഞ്ഞിട്ടും കുട്ടി ആ ശീലം മാറ്റുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. വിരലുകുടിയ്ക്ക് കുറേ ദോഷങ്ങള്‍ ഉണ്ട്.

വിരലുകുടിയുടെ ദോഷങ്ങള്‍

കുഞ്ഞുങ്ങളുടെ താടിയെല്ലിന്റെ വളര്‍ച്ചയും പല്ലിന്റെ വളര്‍ച്ചയും നാലുമുതല്‍ പതിനാലു വയസു വരെയാണ്. അതിനാല്‍ വിരലുകുടിക്കുന്ന കുഞ്ഞുങ്ങളെ അതില്‍ നിന്നു പിന്തിരിപ്പിക്കേണ്ടത് ആവശ്യമാണ്. ഇനിപ്പറയുന്ന കാര്യങ്ങളാണ് അതിനു കാരണം.

കുഞ്ഞിന്റെ താടിയെല്ലിന്റെ ആകൃതിക്കു മാറ്റം വരുന്നു. പല്ലുകള്‍ പൊങ്ങി നില്‍ക്കാനും ക്രമമില്ലാതാകാനും ഇടവരും. കുഞ്ഞുങ്ങളുടെ സംസാരരീതിയില്‍ മാറ്റം.

ഗര്‍ഭസ്ഥശിശു വിരലുകുടിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞ് ഏതാനും മാസങ്ങള്‍ വിരല്‍കുടിക്കും. എന്നാല്‍ ആറു വയസു കഴിഞ്ഞും കുഞ്ഞുങ്ങള്‍ ഇതു ശീലമാക്കിയാല്‍ ശ്രദ്ധിക്കേണ്ടതാണ്. ചില കുഞ്ഞുങ്ങള്‍ വിരല്‍കുടിക്കുന്നതിനൊപ്പം തന്നെ മറ്റു ചില പ്രവൃത്തികളും ചെയ്യാറുണ്ട്. ഉദാഹരണമായി തലമുടിയില്‍ പിടിക്കുക, ബെഡ്ഷീറ്റ് പിടിച്ചു വലിക്കുക, ഷര്‍ട്ട് തെറുത്തുകയറ്റുക…

ജന്മനാ കുഞ്ഞുങ്ങളില്‍ കാണുന്നതാണു വിരലുകുടി. പ്രായം കൂടുന്നതിനനുസരിച്ച് ഇതു മാറും. പക്ഷേ, ചില കുഞ്ഞുങ്ങള്‍ ഇതു ശീലമാക്കും. ഇതു സംതൃപ്തിയുടെ ഭാഗമായിത്തീരും. വിശക്കുമ്പോഴും ഭയമുണ്ടാകുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെ ഇതു ചെയ്യും.

മാതാപിതാക്കള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കുഞ്ഞുങ്ങളുടെ ഈ ദു:ശീലം മാറ്റിയെടുക്കാവുന്നതാണ്.
* കുഞ്ഞിനു മനസിലാകുന്ന ഭാഷയില്‍ ഉപദേശിക്കുക. കുഞ്ഞിന്റെ വിരല്‍ ഒരു ബാന്‍ഡ്എയ്ഡ് വച്ച് ചുറ്റിക്കെട്ടുക. ഇതൊരു ശിക്ഷയാണെന്നു കുഞ്ഞിനു തോന്നരുത്. ദു:ശീലം മാറ്റാനാണെന്നു പറഞ്ഞുകൊടുക്കണം. അനുസരിക്കുകയാണെങ്കില്‍ അവര്‍ക്കു പാരിതോഷികം നല്‍കാന്‍ മറക്കരുത്. കുഞ്ഞുങ്ങളെ വാശി പിടിപ്പിക്കുന്ന രീതിയില്‍ നിര്‍ബന്ധിച്ചു വിരലുകുടി നിര്‍ത്തിക്കരുത്, മറ്റു കാര്യങ്ങളിലേക്ക് കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിച്ചു വിടണം. ചിത്രം വരയ്ക്കല്‍, പെയ്ന്റിങ് തുടങ്ങിയവ ശീലിപ്പിക്കുക. കുടിക്കുന്ന വിരലില്‍ ആര്യവേപ്പിലയോ കുഴമ്പോ പുരട്ടുക. ഈ കുഴമ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഹാനികരമല്ലെന്ന് ഉറപ്പു വരുത്തണം. പ്രയാസങ്ങളോ ഉത്കണ്ഠയോ കാരണമാണോ വിരലുകുടിയെന്നു തിരിച്ചറിയണം. അതു മാറ്റിയെടുക്കാന്‍ ശ്രമിക്കണം.